Posted On
date_range Updated On
date_range എൻ.വി രമണയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശിപാർശ ചെയ്ത് എസ്.എ ബോബ്ഡേ
ന്യൂഡൽഹി: എൻ.വി രമണയെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശിപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ. ഏപ്രിൽ 23ന് വിരമിക്കാനിരിക്കെയാണ് ബോബ്ഡേ പുതിയ ചീഫ് ജസ്റ്റിസിനെ ശിപാർശ ചെയ്തത്.
കഴിഞ്ഞയാഴ്ച ശിപാർശ തേടി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് എസ്.എ ബോബ്ഡേക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.