‘ചില്ലർ’ പോലും ലോകസുന്ദരിയെന്ന്​ തരൂർ; വിമർശനത്തെ തുടർന്ന്​ ഖേദപ്രകടനം

ചണ്ഡീഗഡ്​: കേന്ദ്രസർക്കാറിനെ വിമർശിക്കാൻ ലോക സുന്ദരി മാനുഷി ചില്ലറി​​​​​​െൻറ പേരുപയോഗിച്ചതിൽ കോൺഗ്രസ്​ എം.പി ശരി തരൂരിനെതിരെ രൂക്ഷ വിമർശനം. ഹരിയാനയിലെ മുതിർന്ന മന്ത്രിമാരടക്കം വിവിധ രാഷ്​ട്രീയ കക്ഷികൾ വിമർശനവുമായി രംഗത്തെത്തി.കേന്ദ്ര സർക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷി ചില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തി തരൂർ നടത്തിയ ട്വീറ്റിനെതിരെയാണ്​ വിമർശനം.

‘നോട്ട്​ അസാധുവാക്കൽ എത്രമാത്രം അബദ്ധമായിരുന്നു. ഇന്ത്യൻ പണം ലോകം കീഴടക്കുന്നത്​ ബി.ജെ.പി ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും. നമ്മുടെ ചില്ലർ പോലും ലോക സുന്ദരിയായി’ എന്നായിരുന്നു തരൂരി​​​​​​െൻറ ട്വീറ്റ്​. ഹിന്ദിയിൽ ചില്ലർ എന്നാൽ ചില്ലറ എന്നാണർഥം. ചില്ലറ പോലും ലോകസുന്ദരിയായി എന്ന്​ തമാശയായി ഉപയോഗിക്കുകയായിരുന്നു തരൂർ. എന്നാൽ പരാമർശം വൻ വിവാദമാകുകയായിരുന്നു. 

നിർദ്ദയവും വീണ്ടുവിചാരമില്ലാത്തതുമായ വാചകകസർത്താണ്​ കോൺഗ്രസ്​ എം.പിയുടെതെന്ന്​ ഹരിയാന വനിതാ ശിശുക്ഷേമമന്ത്രി കവിതാജെയിൻ വിമർശിച്ചു.  ഹരിയാനക്കാരിയായ മാനുഷി ചില്ലർ സംസ്​ഥാനത്തി​​​​​​െൻറ മാത്രമല്ല, രാജ്യത്തി​​​​​​െൻറ തന്നെ അഭിമാനമാണെന്നും അവർ പറഞ്ഞു. സ്വന്തം ചിന്തകൾ പങ്കുവെക്കാൻ കോൺഗ്രസ്​ എം.പി മറ്റുള്ളവരെ അവഹേളിക്കുകയാണെന്നും ജെയിൻ കൂട്ടിച്ചേർത്തു. 

ശശി തരൂരി​​​​​​െൻറത്​ അവഹേളനപരമായ പരാമർശമാണെന്നും മാപ്പുറപയണമെന്നും ഹരിയാന ധനകാര്യമന്ത്രി ക്യാപ്​റ്റൻ അഭിമന്യു അഭിപ്രായപ്പെട്ടു. രാജ്യത്തി​​​െൻറ അഭിമാനമായ മാനുഷി ചില്ലറെ അപമാനിച്ച ശശി തരൂരിനെ ദേശീയ വനിതാ കമീഷനും വിമർശിച്ചു. അതേസമയം, ട്വീറ്റ് വിവാദമായതോടെ ശശി തരൂർ ഖേദം പ്രകടിപ്പിച്ചു. താന്‍ തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തരൂര്‍ വ്യക്തമാക്കി.

Tags:    
News Summary - Chhillar has become Miss World Says Tharoor - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.