ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഢിലെ ദണ്ഡേവാഡയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു . ഒരു വനിതാ അംഗം സുരക്ഷാ സേനയുടെ പിടിയിലാകുകയും ചെയ്തു.

കിരാൻഡുൽ പൊലീസ് സ്റ്റഷൻ പരിധിയിലെ ഗുമിയാപാൽ വനമേഖലയിലാണ് വെടിവെപ്പുണ്ടായതെന്ന് ദണ്ഡേവാഡ എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു.

അഞ്ച് ലക്ഷം പ്രതിഫലം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റുകളായ സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. പിടിയിലായ മാവോയിസ്റ്റിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തു.

Tags:    
News Summary - chhattisgarh-two-naxals-gunned-down-one-arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.