Posted On
date_range Updated On
date_range ഛത്തിസ്ഗഢിൽ രണ്ട് നക്സലുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപുരിൽ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടതായി പൊലീസ്. പാമെദ് മേഖല യിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. തെലങ്കാന-ഛത്തിസ്ഗഢ് പൊലീസിലെ പ്രത്യേക നക്സൽ വിരുദ്ധ സേനയുടെ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സുന്ദർരാജ് പറഞ്ഞു.
വെടിവെപ്പിനുശേഷമുള്ള തിരച്ചിലിനിടെയാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്തുനിന്നു ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.