വരവരറാവു (File Photo)
Posted On
date_range Updated On
date_range വരവര റാവുവിനെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് എൻ.ഐ.എ
മുംബൈ: ഭീമ കൊറേഗാവ് കേസിൽ തെലുഗു കവി വരവര റാവു നൽകിയ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി വിധി പറയാൻ മാറ്റി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് താൽകാലിക ജാമ്യത്തിൽ മുംബൈയിൽ കഴിയുന്ന വരവര റാവു സ്ഥിരം ജാമ്യത്തിനും ജാമ്യകാലം നാടായ ഹൈദരാബാദിൽ കുടുംബത്തോടെപ്പം കഴിയാനുള്ള അനുമതിയും തേടിയാണ് ഹരജി നൽകിയത്. തലച്ചോറിൽ രക്തം കട്ടപിടിക്കുന്നത്, പാർകിൻസൻ രോഗം തുടങ്ങിയ നാനാവതി ആശുപത്രിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് റാവുവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ വാദിച്ചത്. തലോജ ജയിൽ ആശുപത്രിയിൽ മതിയായ സൗകര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.