ചന്ദ കൊച്ചാറും ദീപക് കൊച്ചാറും അറസ്റ്റിൽ

ന്യൂഡൽഹി: വീഡിയോകോൺ ഗ്രൂപ്പിന് ക്രമരഹിതമായി വായ്പ അനുവദിച്ച കേസിൽ ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ സി.ഇ.ഒയും എം.ഡിയുമായ ച​ന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് അറസ്റ്റ്.

കേസിൽ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ് മേധാവി വേണുഗോപാൽ ദൂത്, നുപുവർ റിന്യൂവബ്ൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്റർനാഷനൽ ഇല​ക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിരുന്നു. ചന്ദ കൊച്ചാർ സി.ഇ.ഒ ആയിരിക്കെ 2012ൽ ഐ.സി.​ഐ.സി.​ഐ ബാങ്ക് ക്രമരഹിതമായി വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നാണ് കേസ്.

തൊട്ടുപിന്നാലെ വീഡിയോ ഗ്രൂപ്പിന്റെ പ്രമോട്ടറായ ​വേണുഗോപാൽ ദൂതിന്റെ ഉടമസ്ഥതയിലുള്ള സുപ്രീം എനർജി ദീപക് കൊച്ചാറിന്റെ ഉടമസ്ഥതയിലുള്ള നുപുവർ റിന്യൂവബ്ൾസിൽ 64 കോടി നിക്ഷേപിച്ചുവെന്നാണ് സി.ബി.ഐയുടെ ആരോപണം. ​ദീപക് കൊച്ചാറിന് 50 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിയാണിത്. ക്രമരഹിതമായി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

Tags:    
News Summary - Ex-ICICI Bank CEO Chanda Kochhar and Husband Arrested In Loan Fraud Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.