നെഹ്​റുവി​െൻറ ജനാധിപത്യ പരിഷ്​കാരമാണ്​ ചായക്കച്ചവടക്കാരനെ​ പ്രധാനമന്ത്രിയാക്കിയത്​

ന്യൂഡൽഹി: ജനാധിപത്യ സംവിധാനത്തെ നെഹ്​റു പരിപോഷിപ്പിച്ചതുകൊണ്ടാണ്​ ചായക്കച്ചവടക്കാരനായ ഒരാൾക്ക്​ പോലും ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞതെന്ന്​ ശശി തരൂർ എം.പി. ശിശുദിനമായി കൊണ്ടാടുന്ന നെഹ്​റുവി​​​െൻറ ജൻമ വാർഷികത്തോട്​ അനുബന്ധിച്ച്​ ഡൽഹിയിൽ ചൊവ്വാഴ്​ച നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു തരൂർ.

നെഹ്​റു പിൻഗാമിയായി മകളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചുവെന്ന തെറ്റായ ആരോപണങ്ങൾ ഭരിക്കുന്ന പാർട്ടി നടത്തിയിരിക്കുന്നു. എന്നാൽ, ഒരവസരത്തിൽ പോലും ഒരാളെയും പിൻഗാമിയാക്കാൻ അദ്ദേഹം നിർദേശിച്ചിരുന്നില്ല. ഇന്ന്​ നമുക്ക് ​പ്രധാനമന്ത്രിയായിട്ടുള്ളത് ചായക്കച്ചവടക്കാരനാണ്​​. ഇത്​ സാധ്യമായത്​ നെഹ്​റു ജനാധിപത്യ സംവിധാനത്തെ പരിപോഷിപ്പിച്ചത്​ കൊണ്ടാണ്​. ഇതുവഴി ഏതൊരു ഇന്ത്യക്കാരനും രാജ്യത്തെ എത്ര ഉന്നത സ്​ഥാനത്തേക്കും ഉയർന്നു വരാൻ സാധിക്കുന്നുവെന്നും തരൂർ പറഞ്ഞു.

Tags:    
News Summary - A Chaiwala is PM Due to Nehru: Tharoor -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.