Posted On
date_range Updated On
date_range നിത്യാനന്ദക്കെതിരെ റെഡ് കോർണർ നോട്ടീസിന് നിർദേശം
ബംഗളൂരു: പീഡനക്കേസിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്ര നിർദേശം. കേസുകളെതുടർന്ന് വിദേശ രാജ്യത്തേക്ക് കടന്ന നിത്യാനന്ദയെ പിടികൂടാൻ അടിയന്തരമായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാനാണ് കർണാടക സർക്കാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയത്.
ലാറ്റിനമേരിക്കയിലെ ഇക്വഡോറിലെ ദ്വീപിൽ വാങ്ങിയ സ്ഥലത്ത് കൈലാസ എന്നപേരിൽ രാജ്യം സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ട് നിത്യാനന്ദ വെബ്സൈറ്റ് ഉൾപ്പെടെ ആരംഭിച്ചിരുന്നു. നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വാറൻറ് ലഭിക്കാൻ കോടതിയെ സമീപിക്കാനും രാജ്യത്തെത്തിക്കാനുള്ള നടപടി സ്വീകരിക്കാനുമാണ് കേന്ദ്ര നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.