Posted On
date_range Updated On
date_range കോവിഡ് ഭീതിയിൽ ചെന്നൈ; കേന്ദ്രസംഘം സ്ഥിതിഗതികൾ വിലയിരുത്തി
ചെന്നൈ: രാജ്യത്തെ കോവിഡ് ഹോട്ട്സ്പോട്ടുകളിൽ ഒന്നായ ചെന്നൈയിൽ രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. 24 മണിക്കൂറിനിടെ 1,216 പേർക്കാണ് നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 73,728 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷനൽ സെക്രട്ടറി ആരതി അഹൂജയുടെ നേതൃത്വത്തിലെത്തിയ സംഘം സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സി. വിജയശങ്കർ, ആരോഗ്യസെക്രട്ടറി ജെ. രാധാകൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തി.
തമിഴ്നാട്ടിൽ ഇതുവരെ 1,26,581 പേർക്കാണ് രോഗം ബാധിച്ചത്. 4,231 പേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 1,765 പേരാണ് മരിച്ചത്. 65 പേർ കഴിഞ്ഞദിവസം മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.