Posted On
date_range Updated On
date_range ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ മാധ്യമങ്ങൾ നൽകരുതെന്ന് കേന്ദ്രം
ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളെക്കുറിച്ചുള്ള പരസ്യം ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കാൻ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി. രാജ്യത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്കും കുട്ടികൾക്കും സാമൂഹിക-സാമ്പത്തിക അപകടസാധ്യത സൃഷ്ടിക്കുന്നു.
ഓൺലൈൻ വാതുവെപ്പിന്‍റെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നിരോധിക്കപ്പെട്ട ഇത്തരം പ്രവർത്തനങ്ങൾക്ക് പരസ്യങ്ങളിലൂടെ വലിയ പ്രോത്സാഹനം ലഭിക്കുന്നുണ്ട്. ഉപഭോക്തൃ സംരക്ഷണ നിയമം, പ്രസ് കൗൺസിൽ നിയമം എന്നിവ കർശനമായി പാലിക്കുന്നില്ലെന്നും നിർദേശത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.