Posted On
date_range Updated On
date_range ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി ഒാടിച്ച ബി.എം.ഡബ്ല്യു ഇടിച്ച് 50കാരൻ മരിച്ചു
ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥി ഒാടിച്ച ബി.എം.ഡബ്ല്യു ഇടിച്ച് 50 കാരൻ മരിച്ചു. യുനിവേഴ്സിറ്റിക്ക് മുന്നിലെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച ശിവ്നാഥ് ആണ് മരിച്ചത്. ബി.എം.ഡബ്ല്യു എക്സ് 1 ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിെൻറ സി.സി.ടി.വി ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
21കാരനായ അഭിനവ് സാഹ്നിയാണ് കാർ ഒാടിച്ചിരുന്നത്. കൽസാ കോളജിലെ വിദ്യാർഥിയാണ് അഭിനവ്. സംഭവത്തിന് ശേഷം അറസ്റ്റിലായ അഭിനവിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ശിവ്നാഥ് പെെട്ടന്ന് തെൻറ വാഹനത്തിന് മുന്നിലേക്ക് വരികയായിരുന്നെന്നും അതുകാരണം തനിക്ക് ബ്രേക്ക് ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും അഭിനവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭയം മൂലമാണ് ആക്സിഡൻറ് നടന്ന സ്ഥലത്ത് നിന്ന് ഒാടി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും അഭിനവ് പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.