എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലെ

വ​സ​തി​യി​ലെ​ത്തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും കെ.​പി.​സി.​സി

പ്ര​സി​ഡ​ന്റ് ഡി.​കെ. ശി​വ​കു​മാ​റും

ശിവകുമാറിനെതിരെ സി.ബി.ഐ നടപടികൾ തുടരാനാകില്ല

ബംഗളൂരു: വരവിൽകവിഞ്ഞ സ്വത്തു സമ്പാദന കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കിയില്ല. ജൂൺ 12നാണ് കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് കർണാടക ഹൈകോടതി ഇടക്കാല ഉത്തരവിട്ടത്.

എന്നാൽ, ഇതിനെതിരെ സി.ബി.ഐ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബെല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാലവിധി സ്റ്റേ ചെയ്യാൻ തയാറായില്ല. ഇതോടെ ശിവകുമാറിനെതിരായ സി.ബി.ഐ നടപടികൾ തുടരാനാകില്ല. വിഷയത്തിൽ നവംബർ ഏഴിന് അഭിപ്രായമറിയിക്കാൻ സുപ്രീംകോടതി ശിവകുമാറിന് നോട്ടീസ് അയച്ചിട്ടുമുണ്ട്.

Tags:    
News Summary - CBI proceedings against Sivakumar cannot continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.