കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വിദ്യാർഥികൾക്ക് പ്രവേശനം നൽകി; കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പലിനെതിരെ കേസ്

ന്യൂഡൽഹി: വിശാഖപട്ടണത്ത് വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് പ്രവേശനം നൽകിയതിന് കേന്ദ്രീയ വിദ്യാലയത്തിന്‍റെ പ്രിൻസിപ്പലിനെതിരെ സി.ബി.ഐ കേസെടുത്തു. പ്രിൻസിപ്പൽ എസ്. ശ്രീനിവാസ രാജക്കെതിരെയാണ് കേസെടുത്തത്.

മാതാപിതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങി വ്യാജ സർവീസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ യോഗ്യതയില്ലാത്ത 193 വിദ്യാർഥികൾക്ക് പ്രവേശനം നൽകിയെന്നാണ് ആരോപണം.

2022-23 അധ്യയന വർഷത്തിൽ യോഗ്യതയില്ലാത്ത 124 വിദ്യാർഥികളെയും 2021-22 ലേക്ക് 69 വിദ്യാർഥികളെയും പ്രവേശിപ്പിച്ചതിന് ശ്രീനിവാസ രാജക്കെതിരെ സി.ബി.ഐ രണ്ട് എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അർഹതയില്ലാത്ത വിദ്യാർഥികളുടെ രക്ഷിതാക്കളുമായി ചേർന്ന് അപേക്ഷകളും സർവീസ് സർട്ടിഫിക്കറ്റുകളും പരിശോധിക്കാതെ വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നൽകിയെന്നും സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് ശ്രീനിവാസ രാജ അനധികൃതമായി പണം കൈപ്പറ്റിയെന്നും സി.ബി.ഐ ആരോപിക്കുന്നു.

Tags:    
News Summary - CBI books Kendriya Vidyalaya principal for admitting 193 students on fake certificates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.