Posted On
date_range Updated On
date_range ദാഭോൽകർ കേസിൽ സനാതൻ സൻസ്തയുടെ അഭിഭാഷകൻ അറസ്റ്റിൽ
മുംബൈ: ഡോ. നരേന്ദ്ര ദാഭോൽകർ കൊലക്കേസിൽ തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയ ുടെ അഭിഭാഷകൻ ഉൾപ്പെടെ രണ്ടുപേരെ സി.ബി.െഎ അറസ്റ്റ് ചെയ്തു. ദാഭോൽകർ, ഗോവിന്ദ പൻ സാരെ, ഗൗരി ലേങ്കഷ്, കൽബുർഗി കൊലക്കേസുകളിൽ അറസ്റ്റിലായവർക്ക് നിയമസഹായം നൽകുന്ന സനാതൻ സൻസ്തയുടെ നിയമ സെൽ മേധാവി സഞ്ജീവ് പുനലേകർ, 2008ൽ തിയറ്ററുകളിൽ സ്ഫോടന നടത്തിയ കേസിൽ പ്രതിയായ വിക്രം ഭാവെ എന്നിവരെയാണ് ശനിയാഴ്ച പുണെയിൽ വെച്ച് സി.ബി.െഎ അറസ്റ്റ് ചെയ്തത്.
ഇവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. ഇവരുടെ പങ്ക് എന്തെന്ന് സി.ബി.െഎ സംഘം വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ ദാഭോൽകർ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. എന്നാൽ, മൂന്നുപേർക്ക് എതിരെ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.