യു.പിയിൽ ബി.ജെ.പി പരിപാടിയുടെ സ്​റ്റേജ്​ തകർന്നു

ലക്​​നോ: യു.പിയിൽ ബി.ജെ.പി പരിപാടിയുടെ സ്​റ്റേജ്​ തകർന്ന്​ നിരവധി പേർക്ക്​ പരിക്ക്​. ബി.ജെ.പി നടത്തിയ ഹോളി മി ലൻ പരിപാടിക്കിടെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലായിരുന്നു പരിപാടി നടന്നത്​. ബി.ജെ.പി കിസാൻ മോർച്ച നേതാവ്​ അവദേഷ്​ യാദവും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

സ്​റ്റേജ്​ തകർന്ന്​ വീഴുന്നതിൻറെ വീഡിയോയും പുറത്ത്​ വന്നിട്ടുണ്ട്​. സ്​റ്റേജിൽ ​കയറി​ നേതാവ്​ പ്രസംഗിക്കാൻ തുടങ്ങു​​​​​േമ്പാഴാണ്​ തകർന്ന്​ വീണത്​. ബി.ജെ.പിക്കാരുടെ പരിക്ക്​ ഗുരുതരമാണോയെന്നത്​ വ്യക്​തമല്ല.

2017ൽ രാഹുൽ ഗാന്ധിയും അഖിലേഷ്​ യാദവും പ​ങ്കെടുത്ത പരിപാടിയുടെ സ്​റ്റേജും തകർന്ന്​ വീണിരുന്നു. എന്നാൽ, അന്ന്​ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Tags:    
News Summary - Caught on camera: Stage collapses at a BJP event-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.