അ​വി​ഹി​ത സ്വ​ത്ത്​​: ഹി​മാ​ച​ൽ മു​ഖ്യ​മ​ന്ത്രി  വീ​ർ​ഭ​​​ദ്ര സി​ങ്ങി​ന്​ സി.​ബി.​െ​എ​യു​ടെ കു​റ്റ​പ​ത്രം

ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർഭദ്ര സിങ്ങിനും ഭാര്യക്കുമെതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. മണിക്കൂറുകൾ പിന്നിടും മുമ്പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിലെ ഇടക്കാല സ്റ്റേയും ഡൽഹി ഹൈകോടതി നീക്കി. 82കാരനായ വീർഭദ്ര സിങ്, ഭാര്യ പ്രതിഭ സിങ് എന്നിവരുൾപ്പെടെ ഒമ്പത് പേർക്കെതിരെയാണ് അന്വേഷണ സംഘം സി.ബി.െഎ പ്രത്യേക കോടതിയിൽ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചത്. 

ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തി​െൻറ ഹരജി ഹൈകോടതി തള്ളിയത്. തനിക്കെതിരെ അന്വേഷണം നടത്താൻ ഒരു കോടതിയും സി.ബി.െഎയെ  ചുമതലപ്പെടുത്തിയില്ലെന്ന് കാണിച്ചാണ്  2015ൽ ഹിമാചൽപ്രദേശ് ഹൈകോടതിയിൽനിന്നും സിങ് സ്റ്റേ സമ്പാദിച്ചത്. എന്നാൽ 2016ൽ സുപ്രീംകോടതി കേസ് ഡൽഹി ഹൈകോടതിക്ക് കൈമാറുകയും അന്വേഷണം നടത്താൻ ആവശ്യപ്പെടുകയുമായിരുന്നു.  കൂടാതെ വീർഭദ്ര സിങ്ങി​െൻറ ഹരജി ഹിമാചൽപ്രദേശ് കോടതിയിൽനിന്നും ഡൽഹി ഹൈകോടതിക്ക് കൈമാറുകയും ചെയ്തു. കേസിൽ എൽ.െഎ.സി ഏജൻറ് ആനന്ദ് ചൗഹാൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് അനധികൃത പണമിടപാട് കേസിൽ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് ഇയാളെ അറസ്റ്റ് ചെയ്തത്. 

വീർഭദ്ര സിങ് ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സി.ബി.െഎ സംഘം കുറ്റപത്രം സമർപ്പിച്ച ഉടനെ ഹൈകോടതി വിധിയും എതിരായതോടെ വീർഭദ്ര സിങ്ങിനെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വി

Tags:    
News Summary - case against himachal cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.