ന്യൂഡൽഹി: കോവിഡ് ബാധ ഭയന്ന് ജനം യാത്രകൾ നിർത്തിവെച്ചതോടെ മാർച്ച് മാസം 60 ശതമാനം ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടെന്ന് റെയിൽവേ. പാർലമെൻററി പാനലിനു മുമ്പാകെയാണ് റെയിൽവേ ബോർഡ് ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് മൂന്നു മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടി അവലോകനം ചെയ്യാൻ ഗതാഗത, വിനോദസഞ്ചാര, സാംസ്കാരിക സ്റ്റാൻഡിങ് കമ്മിറ്റി റെയിൽ, വ്യോമ മന്ത്രാലയങ്ങളുടെ യോഗം വിളിച്ചിരുന്നു. അഴകൊഴമ്പൻ അവതരണത്തിെൻറ പേരിൽ യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവിന് കമ്മിറ്റിയുടെ ശക്തമായ വിമർശനം കേൾക്കേണ്ടിവന്നു. ഗുരുതരമായ സാഹചര്യം നിലനിൽക്കെ, ചെയർമാൻ മതിയായ തയാറെടുപ്പ് നടത്താതെ വന്നത് ശരിയായില്ലെന്ന് കമ്മിറ്റി അംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.