മാവോയിസ്​റ്റ്​ മേഖലയിൽ നിന്ന്​ കനേഡിയൻ പൗരനെ കാണാതായി

റായ്പൂർ: മാവോയിസ്റ്റ് മേഖലയിൽ നിന്ന് കനേഡിയൻ പൗരനെ കാണാതായതായി റിപ്പോർട്ട്. ചത്തീസ്ഗഢിലെ  മാവിയോസ്റ്റുകളുടെ ശക്തി കേന്ദ്രമായ ബസ്തർ മേഖലയിൽ നിന്നാണ് കനേഡിയൻ പൗരനെ കാണാതായിരിക്കുന്നത്.

സംഭവം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി ചർച്ച ചെയ്തതായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.  സംഭവത്തി​െൻറ പശ്ചാത്തലത്തിൽ ശക്തമായ അന്വേഷണം  ആരംഭിച്ചതായി  ബസ്തർ  പൊലീസ് അറിയിച്ചു. ഒഡീഷയിലെ സുക്മയിലേക്ക് വന്ന ജോൺ സ്കാൾ സാക്കിനെയാണ് കാണാതായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Canadian national missing from Maoist-hit region near Odisha-Chhattisgarh border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.