Posted On
date_range Updated On
date_range കലബുറാഗിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നാല് മരണം; 10 പേർക്ക് പരിക്കേറ്റു
ബംഗളൂരു: വടക്ക് കിഴക്കൻ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസ്സുകൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ബസവരാജ്(25),പാസ്റ്റർ ജോൺ(36),സ്റ്റീഫൻ പീറ്റർ(21),എലിസബത്ത്(35) എന്നിവരാണ് മരിച്ചത്. കർണാടകയിലെ കലബുറാഗിയിൽ ശനിയാഴ്ച പുലർച്ചെയോടയായിരുന്നു സംഭവം. പരിക്കേറ്റവരെ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കലബുറാഗി ജില്ലയിൽ നിന്ന് 50 കിലോമീറ്റർ അകലെ ജോർജിയയിൽ വെച്ചായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.