പഞ്ചാബിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ട് പാക് പൗരന്മാരെ വെടിവെച്ച് കൊലപ്പെടുത്തി ബി.എസ്.എഫ്

ചണ്ഡിഗഡ്: പഞ്ചാബിലെ തരൺതാരൻ മേഖലയിലെ ഇന്ത്യ–പാകിസ്താൻ രാജ്യാന്തര അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് പേരെ അതിർത്തി സുരക്ഷാ സേന (ബി.എസ്.എഫ്) വെടിവെച്ച് കൊലപ്പെടുത്തി. രാജോക്കെ ഗ്രാമത്തിന് സമീപമാണ് സംഭവം  

ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബി.എസ്.എഫ് സംഘം ഇവരെ തടഞ്ഞുനിർത്തി മുന്നറിയിപ്പ് നൽകിയെങ്കിലും ശ്രമം തുടർന്നതിനെ തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പിൽ ഇരുവരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ, വെടിവെപ്പിലേക്ക് നയിച്ച സാഹചര്യം, സ്ഥലത്തുനിന്ന് എന്തെങ്കിലും വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പാകിസ്താനുമായുള്ള പഞ്ചാബിന്റെ 553 കിലോമീറ്റർ ദൈർഘ്യമുള്ള രാജ്യാന്തര അതിർത്തിയിൽ സുരക്ഷാ ആശങ്കകൾ തുടരുന്നതിനിടെയാണ് സംഭവം.

സമീപ വർഷങ്ങളിൽ ഇവിടെ നുഴഞ്ഞുകയറ്റശ്രമങ്ങളും അതിർത്തി കടന്നുള്ള ലഹരിക്കടത്തും ഉൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, അനധികൃത ആയുധ-ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ പഞ്ചാബ് പൊലീസ് നടപടി ശക്തമാക്കി. രണ്ട് വിതരണ ശൃംഖലകൾ തകർത്ത പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും 10 കിലോഗ്രാം ഹെറോയിനും 10 പിസ്റ്റളുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Infiltration attempt in Punjab: BSF shoots dead two Pakistani nationals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.