Posted On
date_range Updated On
date_range പാക് നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യ തകർത്തു; നുഴഞ്ഞുകയറ്റക്കാരനെ സേന വധിച്ചു
ജമ്മു: ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തി വഴി നുഴഞ്ഞുകയറാനുള്ള പാകിസ്താൻ ശ്രമം അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) തകർത്തു. പാക് നുഴഞ്ഞുകയറ്റക്കാരനെ സൈനികർ വധിച്ചു. പുലർച്ചെ 2.50ഓടെ ജമ്മു കശ്മീരിലെ സാംബ മേഖലയിലെ മംഗുചാക് ബോർഡർ ഔട്ട് പോസ്റ്റിലാണ് സംഭവം.
മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യ-പാക് അതിർത്തിയിലെ വേലി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ആൾക്ക് നേരെ സൈനികർ വെടിവെക്കുകയായിരുന്നു. അതിർത്തിയിൽ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മിൽ 3,323 കിലോമീറ്റർ ദൂരമുള്ള രാജ്യാന്തര അതിർത്തിയാണ് ഉള്ളത്. ഇതിന്‍റെ സുരക്ഷാ ചുമതല ബി.എസ്.എഫിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.