Posted On
date_range Updated On
date_range സുഹൃത്തുക്കളായ ബി.എസ്.എഫ് ജവാന്മാർ ഛത്തിസ്ഗഡിൽ സ്ഫോടനത്തിൽ മരിച്ചു
മംഗളൂരു:ഛത്തിസ്ഗഡിലെ ബുസ്റ്റർ കങ്കേറിൽ കുഴിബോംബ് പൊട്ടിത്തറിച്ച് കർണാടക സ്വദേശികളായ രണ്ട് ബി.എസ്.എഫ് ജവാന്മാർ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.കാർവാറിലെ വിജയാനന്ദ് സുരേഷ് നായ്ക്(28),ഖാനപൂർ ഹലഗയിലെ സന്തോഷ് ലക്ഷ്മൺ ഗുരുവ(27)എന്നിവരാണ് അപകടത്തിൽപെട്ടത്.
ബി.എസ്.എഫ് മാർബിഡ ക്യാമ്പിൽ നിന്ന് തിങ്കളാഴ്ച ഏഴ് കിലോമീറ്റർ അകലെ മാവോയിസ്റ്റ് അക്രമ മേഖലയിലയിലൂടെ ബൈക്കുകളിൽ സഞ്ചരിക്കുമ്പോഴാണ് സ്ഫോടനമുണ്ടായത്.ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സുരേഷും ലക്ഷ്മണും അടുത്ത സുഹൃത്തുക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.