Posted On
date_range Updated On
date_range ഭക്ഷ്യവിഷബാധ: ബിഹാറിൽ വധുവുൾപ്പെടെ അൻപതോളം പേർ ചികിത്സയിൽ
പട്ന: വിവാഹചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച വധുവുൾപ്പെടെ 50 പേർക്ക് ഭക്ഷ്യവിഷബാധ. ബിഹാറിലെ ബോജ്പൂരിലാണ് സംഭവം. വധുവിന് ഭക്ഷ്യവിഷബാധ ബാധിച്ചതോടെ വിവാഹച്ചടങ്ങ് മാറ്റിവെച്ചിരുന്നു.
അടുത്തിടെ ഗുജറാത്തിൽ നടന്ന വിവാഹച്ചടങ്ങിലും സമാന രീതിയിൽ അതിഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. വരനും വധുവുമുൾപ്പെടെ 25ഓളം പേരാണ് വിഷബാധയെത്തുടർന്ന് ചികിത്സ തേടിയത്.
ഗുജറാത്തിൽ ഹോട്ടലിൽ വെച്ച് നടന്ന വിവാഹ ശേഷമുള്ള വിരുന്നിൽ പങ്കെടുത്തവർക്കും ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നു. നാൽപ്പത്തിയഞ്ചോളം പേരാണ് വിഷബാധയെത്തുടർന്ന് പ്രദേശത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. സംഭവത്തിന് ചടങ്ങ് സംഘടിപ്പിച്ച റെസ്റ്റോറൻ്റിൽ നിന്നും ഭക്ഷ്യ സാമ്പിളുകൾ ശേഖരിക്കുകയും 25000 രൂപ അധികൃതരിൽ നിന്ന് പിഴയീടാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.