റിവോൾവർ ഉപയോഗിച്ച്​ ടിക്​ടോക്​; വെടിയേറ്റ്​ കൗമാരക്കാരൻ മരിച്ചു

ബ​റേ​ലി (യു.​പി): വെ​ടി​യു​ണ്ട​യു​ള്ള റി​വോ​ൾ​വ​ർ ​ഉ​പ​യോ​ഗി​ച്ച്​ ടി​ക്​​ടോ​ക്​ വി​ഡി​യോ പി​ടി​ക്കു​ന ്ന​തി​നി​ടെ ത​ല​ക്കു വെ​ടി​യേ​റ്റ്​ കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. ബ​റേ​ലി ജി​ല്ല​യി​ലെ മു​ഡി​യ ഭൈ​ക​മ്പൂ​ർ ഗ ്രാ​മ​ത്തി​ൽ കേ​ശ​വാ​ണ്​​ (18) മ​രി​ച്ച​ത്.
തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സം​ഭ​വ​മെ​ന്ന് ​ന​വാ​ബ്​​ഗ​ഞ്ച്​ സ​ർ​ക്കി​ൾ ഓ​ഫി​സ​ർ യോ​ഗേ​ന്ദ്ര കു​മാ​ർ പ​റ​ഞ്ഞു.

ടി​ക്​​ടോ​ക്​ വി​ഡി​യോ പി​ടി​ക്കാ​ൻ അ​മ്മ സാ​വി​ത്രി​യാ​ണ്​ കേ​ശ​വി​ന്​ റി​വോ​ൾ​വ​ർ ന​ൽ​കി​യ​ത്. ​ലോ​ഡ്​​ചെ​യ്​​ത റി​വോ​ൾ​വ​റാ​ണെ​ന്ന്​ അ​റി​യാ​തെ​യാ​ണ്​ ന​ൽ​കി​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

സാ​വി​ത്രി വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്ത്​ അ​ക​ത്തു​നി​ന്ന്​ വെ​ടി​യൊ​ച്ച കേ​ട്ട്​ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കേ​ശ​വ്​ ര​ക്​​തം​വാ​ർ​ന്നു കി​ട​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags:    
News Summary - Boy kills self while shooting Tik-Tok video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.