Posted On
date_range Updated On
date_range ഇന്ത്യ-പാക് അതിർത്തിയിൽ രണ്ട് ബി.എസ്.എഫുകാർ ചൂടേറ്റ് മരിച്ചു
അഹ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാകിസ്താൻ അതിർത്തിക്കുസമീപം ഹറാമി നല്ലാഹിൽ പട്രോളിങ്ങിനിടെ ബി.എസ്.എഫ് ഓഫിസറും ജവാനും ചൂടേറ്റ് മരിച്ചു. അസിസ്റ്റന്റ് കമാൻഡന്റ് വിശ്വ ദിയോയും ഹെഡ് കോൺസ്റ്റബിൾ ദയാൽ റാമുമാണ് മരിച്ചത്. സൂര്യാഘാതവും നിർജ്ജലീകരണവുമാണ് മരണകാരണം. ബി.എസ്.എഫിന്റെ 59ാം ബറ്റാലിയനിൽ നിന്നുള്ളവരാണ് മരിച്ചത്.
കഴിഞ്ഞ മേയിൽ രാജസ്ഥാനിലെ ജയ്സാൽമീറിൽ ബി.എസ്.എഫ് ജവാൻ ചൂടുകാരണം മരിച്ചിരുന്നു. റാൻ ഓഫ് കച്ച്, ഹറാമി നല്ലാഹ് പ്രദേശങ്ങളിലെ നിലവിലെ താപനില 34-36 ഡിഗ്രി വരെയാണ്. അതേസമയം, അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് 80-82 ശതമാനം വരെ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.