Posted On
date_range Updated On
date_range ഇറങ്ങാൻ അനുവദിച്ചില്ല; വിമാനത്തിൽ ബോംബ് വെച്ചെന്ന് വിമുക്തഭടെൻറ ഭീഷണി
ജോധ്പൂർ (രാജസ്ഥാൻ): ആഗ്രഹിച്ച എയർപോർട്ടിൽ ഇറങ്ങാൻ അനുവദിക്കാത്തതിനെ തുടർന്ന് വിമാനത്തിൽ ബോംബ് വെച്ചെന്ന് ഭീഷണി മുഴക്കിയ വിമുക്തഭടൻ അറസ്റ്റിൽ. എയർ ഇന്ത്യയുടെ ഡൽഹി-ജോധ്പൂർ-ജയ്പൂർ-മുംബൈ വിമാനത്തിലാണ് സംഭവം.
റിട്ട. ലഫ്റ്റനൻറ് കേണൽ ഗോധ്ര ബനോ ആണ് പിടിയിലായത്. ഇദ്ദേഹം ജയ്പൂരിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ, ജോധ്പൂരിൽ ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിമാനജീവനക്കാർ ഇൗ ആവശ്യം നിരസിച്ചതോടെയായിരുന്നു ബോംബ് ഭീഷണി. ജോധ്പൂർ താവളത്തിൽ വെച്ച് വിമാനത്തിൽ വിശദപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.