ബോയ്​സ്​ ലോക്കർ റൂം കേസ്​: വിദ്യാർഥികളുടെ അശ്ലീല ഗ്രൂപ്പിൽ മുതിർന്നവരും അംഗങ്ങൾ

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കത്തി​​െൻറ പേരിൽ സൈബർ പൊലീസി​​െൻറ നടപടി നേരിടുന്ന ഇൻസ്​റ്റഗ്രൂപ്പിൽ സ്​കൂൾ വിദ്യാർഥികളോടൊപ്പം 18 വയസിന്​ മുകളിലുള്ളവരും ഉണ്ടായിരുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ദിവസം പൊലീസ്​ കസ്​റ്റഡിയിലെടുത്ത സ്​കൂൾ വിദ്യാർഥികളെ ചോദ്യം ചെയ്​തതിൽ നിന്നാണ്​ മുതിർന്ന അംഗങ്ങളുള്ളതായി തിരിച്ചറിഞ്ഞത്​. ഇൻസ്​റ്റഗ്രാം അധികൃതരിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കുന്നതോടെ, സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ്​ പൊലീസ്​. 

സ്​കൂൾ വിദ്യാർഥിനികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുകയും ബലാത്സംഗം അടക്കം ചർച്ച ചെയ്യുകയും ചെയ്​ത ‘ബോയ്​സ്​ ലോക്കർ റൂം’ എന്ന ഇൻസ്​റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾക്കായി ഡൽഹി പൊലീസ്​ തിങ്കളാഴ്​ച മുതൽ അന്വേഷണത്തിലാണ്​. അവിചാരിതമായി ഇൗ ഗ്രൂപ്പിൽ അംഗമായ ഒരു പെൺകുട്ടി പുറത്ത്​വിട്ട സ്​ക്രീൻ ഷോട്ടുകളിലൂടെയാണ്​ അപകടകരമായ ഉള്ളടക്കം സംബന്ധിച്ച്​ വിവരം മറ്റുള്ളവരറിയുന്നത്​. സ്​ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സൈബർ പൊലീസ്​ സ്വമേധയാ കേസെടുക്കുകയായിരുന്നു.

50 ഒാളം അംഗങ്ങളുള്ള ഗ്രൂപ്പിലെ 26 സ്​കൂൾ വിദ്യാർഥികളെ കഴിഞ്ഞ ദിവസം പൊലീസ്​ തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ്​ കസ്​റ്റഡിയിലാണ്​. 
ഒാരോരുത്തരെയായി ചോദ്യം ചെയ്യൽ തുടരുകയാണ്​. ആദ്യം കസ്​റ്റഡിയിലെടുത്ത 15 വയസുകാരനെ ചോദ്യം ചെയ്​തതിൽ നിന്നാണ്​ മറ്റു 26 പേരെ തിരിച്ചറിഞ്ഞത്​. മുതിർന്ന അംഗങ്ങളുടെ ഇടപെടൽ സംബന്ധിച്ച്​ പൊലീസ്​ വിശദമായി പരിശോധിക്കുന്നുണ്ട്​. 

കഴിഞ്ഞ ദിവസം കസ്​റ്റഡിയിലെടുത്ത വിദ്യാർഥികളെല്ലാം ദക്ഷിണ മുംബൈയിലെ പ്രമുഖ സ്​കൂളുകളിൽ നിന്നുള്ളവരാണ്​. 13 വയസുകാരൻ വരെ ഗ്രൂപ്പിൽ അംഗമായിരുന്നു. ബലാത്സംഗത്തെ കുറിച്ചും സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ്​ ഗ്രൂപ്പിൽ ചർച്ചകൾ നടക്കുന്നത്​. സഹപാഠികളുടെ അശ്ലീല ചിത്രങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. 

കുട്ടികളുടെ രക്ഷിതാക്കൾക്ക്​ ഇൗ ​ഗ്രൂപ്പ്​ സംബന്ധിച്ച്​ അറിയുമായിരുന്നില്ല. പൊലീസ്​ ചോദ്യം ചെയ്യാൻ വിളിപ്പിക്കു​മ്പോഴാണ്​ പല രക്ഷിതാക്കളും കാര്യങ്ങളറിയുന്നത്​. 

ഇൗ ​ഗ്രൂപ്പ്​ ഏ​പ്രിലിലാണ്​ ഉണ്ടാക്കിയതെന്ന്​ പൊലീസ്​ പറയുന്നു. ട്യൂഷൻ സ​െൻററുകൾ, പരിശീലന കേന്ദ്രങ്ങൾ, സ്​പോർട്​സ്​ മത്സരങ്ങൾ തുടങ്ങിയവയിലൂടെ പരസ്​പരം ബന്ധമുള്ളവരാണ്​ ഗ്രൂപ്പ്​ അംഗങ്ങൾ. ഗ്രൂപ്പംഗങ്ങൾ ഉപയോഗിച്ച ​ ഐ.പി അഡ്രസുകൾ അറിയാൻ ഇൻസ്​റ്റഗ്രാമുമായി പൊലീസ്​ ബന്ധ​പ്പെട്ടിട്ടുണ്ട്​. ഇൻസ്​റ്റ അധികൃതരിൽ നിന്നുള്ള മറുപടി ലഭിച്ചിട്ടില്ല. 

സംഭവം വിവാദമായതോടെ കുട്ടികൾ വിശദാംശങ്ങൾ തങ്ങളുടെ മൊബൈലുകളിൽനിന്ന്​ നീക്കിയതായാണ്​ പൊലീസ്​ കരുതുന്നത്​. ​ഐ.പി അഡ്രസുകൾ ലഭിച്ച ഉടനെ എല്ലാവരെയും ചോദ്യം ചെയ്യുമെന്ന്​ പൊലീസ്​ പറയുന്നു.

Tags:    
News Summary - boislockerroom case update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.