Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയ സ്വർണ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി
പട്ന: ബിഹാറിലെ അറായിൽ തട്ടിക്കൊണ്ടുപോയ സ്വർണ വ്യാപാരിയുടെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഹരിജി ഗുപ്ത എന്നയാളാണ് മരിച്ചത്.
ജലാശയത്തിൽ തള്ളി അഴുകിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനായി ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി മുതൽ ഹരിജിയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. അഭിഭാഷകനായിരുന്ന ഇദ്ദേഹം മൂന്ന് ജ്വല്ലറി കടകളുടെ ഉടമയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.