അസ്സമിൽ ബി.ജെ.പി എം.പിയുടെ വീട്ടിൽ പത്ത് വയസ്സുകാരന്‍റെ മൃതദേഹം

ഗുവാഹത്തി: അസ്സമിൽ ബി.ജെ.പി എം.പിയുടെ വീട്ടിൽനിന്ന് പത്തു വയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി. രാജ്ദീപ് റോയിയുടെ കച്ചാർ ജില്ലയിലെ വീട്ടിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

കുട്ടിയുടെ മാതാവ് എം.പിയുടെ വീട്ടിലെ ജോലിക്കാരിയാണ്. കഴുത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹമെന്ന് കച്ചാർ അഡീഷണൽ പൊലീസ് സൂപ്രണ്ട് സുബ്രത സെൻ പറഞ്ഞു.

ബി.ജെ.പി നേതാവിന്‍റെ വീട്ടിൽ രണ്ടര വർഷമായി കുട്ടിയുടെ മാതാവ് ജോലി ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സിൽചർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം അന്വേഷിച്ചുവരികയാണെന്ന് സെൻ വ്യക്തമാക്കി.

പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും രാജ്ദീപ് റോയ് പറഞ്ഞു.

Tags:    
News Summary - Body of 10-year-old found at residence of BJP MP Rajdeep Roy in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.