Representative Image
Posted On
date_range Updated On
date_range കശ്മീരിൽ വീടിനകത്ത് സ്ഫോടനം; 17കാരി മരിച്ചു, ആറുപേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ വീടിനകത്തുണ്ടായ സ്ഫോടനത്തിൽ 17കാരി കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു.
ഹന്ദ്വാറ പ്രദേശത്തെ തരത്പോരയിലെ ഗുലാം അഹ്മദ് വാനിയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി 8.45നാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ശബ്നം വാനിയാണ് മരിച്ചത്. കുടുംബാംഗങ്ങൾക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്നും മറ്റും പൊലീസ് അന്വേഷിച്ച് വരികയാണ്. എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ചതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.