ലക്നൊ: സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ തർക്കമുണ്ടായതിനെ തുടർന്ന് ഉത്തർപ്രദേശ് ബി.ജെ.പിയിൽ ആഭ്യന്തര കലാപം. നേതാക്കളുമായി ഇടഞ്ഞ പ്രവർത്തകർ പ്രകടനങ്ങളുമായി രംഗത്തെത്തി. കിഴക്കൻ യു.പിയിൽ ബി.ജെ.പി ഗോരഖ്പൂർ എം.പി യോഗി ആദിത്യനാഥിെൻറ കോലം കത്തിച്ചു. ലക്നൊ ഒഫീസിന് മുമ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കേശവ് പ്രസാദ് മൗര്യക്കെതിരെ പ്രവർത്തകർ പ്രതിഷേധ പ്രകടനവും നടത്തി.
സ്ഥാനാർഥികൾക്ക് ടിക്കറ്റ് നൽകുന്നതിൽ മൗര്യ സ്വജനപക്ഷപാതം കാണിച്ചതായും മൗര്യയുടെ കുടുംബക്കാരനും രണ്ട് സ്കൂളിെൻറ മാനേജരുമായ പങ്കജ് മൗര്യക്ക് സീറ്റ് നൽകിയെന്നുമാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. അതേസമയം മണ്ഡലത്തിന് പുറത്ത് നിന്നുള്ളവർക്ക് ടിക്കറ്റ് നൽകിയത് വിജയിക്കാൻ സാധ്യതയുള്ളതുകൊണ്ടാണെന്ന് മൗര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തിന്ദ്വാരി മണ്ഡലത്തിൽ ബി.എസ്.പി വിട്ട് ബി.ജെ.പിയിൽ ചേക്കേറിയ ബ്രിജേഷ് പ്രജാപതിക്കെതിരെയും ഹർഛദ്രപൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കാഞ്ചാൻ ലോധിക്കെതിരെയും ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.