ബി.ജെ.പി നേതാവി​െൻറ വന്ദേമാതരം സോഷ്യൽമീഡിയയിൽ ​ൈവറലാകുന്നു

ന്യൂഡൽഹി:  ബി.ജെ.പി നേതാവി​​​​െൻറ വന്ദേമാതരത്തി​​​​െൻറ പുതിയ ആലാപനം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്​. ബി.ജെ.പി വക്​താവ്​ നവീൻ കുമാറാണ്​ വന്ദേമാതരത്തി​​​​െൻറ വരികൾ തെറ്റിച്ച്​ പാടി പരിഹാസപാത്രമായത്​. ദേശീയ ഗീതമായ വന്ദേമാതരം നിർബന്ധമാക്കണമെന്ന വിഷയത്തിൽ സ്വകാര്യ ചാനലായ ‘സീ സലാം’ നടത്തിയ ചർച്ചയിലാണ്​ നവീൻകുമാർ വന്ദേമാതരം തെറ്റിപ്പാടിയത്​. 

ചാനൽ ചർച്ചക്കിടെ ആൾ ഇന്ത്യ മുസ്​ലിം പേഴ്​സണൽ ലോ ബോർഡ്​ ​അംഗം മുഫ്​തി ഇജാസ്​ അർഷാദ്​ ഖാസിമി നവീൻ കുമാർ സിങ്ങിനെ വന്ദേമാതരം ചൊല്ലി ദേശസ്​നേഹം തെളിയിക്കാൻ വെല്ലുവിളിക്കുകയായിരുന്നു. എന്നാൽ നവീൻ രണ്ടു വരികൾ പോലും ശരിയായി പാടിയില്ല. 

ചർച്ചയി​​ൽ പ​െങ്കടുത്ത മറ്റംഗങ്ങൾ പരിഹസിച്ചെങ്കിലും നവീൻ വിട്ട​ുകൊടുത്തില്ല.  അദ്ദേഹം മൊബൈൽ നോക്കി വായിച്ചെങ്കിലും ​ഒരു വിധം വരികളെല്ലാം തെറ്റിച്ചാണ്​ പാടിയത്​. ചർച്ചയുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ​പ്രചരിച്ചതോടെ ​ബി.ജെ.പിക്കെതിരെ ട്രോളുകളുടെയും കമൻറുകളുടെയും പെരുമഴയാണ്​. 

Full View
Tags:    
News Summary - BJP Spokesperson Trolled After He Struggles To Recite Vande Mataram- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.