ഉറുദു കലണ്ടർ പുറത്തിറക്കി ശിവസേന; ഹിന്ദുത്വ നിലപാട്​ എവിടെ പോയെന്ന്​ ബി.ജെ.പി

മുംബൈ: ശിവസേനയുടെ ഹിന്ദുത്വത്തെ വീണ്ടും ചോദ്യം ചെയ്​ത്​ ബി.ജെ.പി. പുതുവർഷ കലണ്ടറുമായി ബന്ധപ്പെട്ടാണ്​ ഇക്കുറി ബി.ജെ.പി ശിവസേനക്കെതിരെ രംഗത്തെത്തിയത്​​. ശിവസേന ഉറുദു കലണ്ടർ പുറത്തിറക്കിയതുമായി ബന്ധപ്പെട്ടാണ്​ വിമർശനം.

യുവേസനയുടെ വാഡ്​ല ബ്രാഞ്ചാണ്​ ഉറുദു കലണ്ടർ പ്രസിദ്ധീകരിച്ചത്​. ബാലേസാഹേബ്​ താക്കറെയെ കലണ്ടറിൽ ജനാബ്​ ബാലേസാ​ഹബ്​ താക്കറെയെന്നാണ്​ പരാമർശിക്കുന്നത്​. ഔറംഗബാദിനെ സാംബാജി നഗർ എന്ന്​ പുനർ നാമകരണം ചെയ്യുന്നതിൽ ശിവസേന പരാജയപ്പെട്ടുവെന്ന്​ ബി.ജെ.പി എം.എൽ.എ അതുൽ ഭക്​തഹാൽകർ പറഞ്ഞു.  

ബാലേസാഹബ്​ താക്കറെയുടെ ഏറ്റവും വലിയ സ്വപ്​നമായിരുന്നു അത്​. ഉറുദു കലണ്ടർ ​പുറത്തിറക്കിയത്​ വോട്ടിന്​ വേണ്ടിയാണ്​. മുസ്​ലിം ആഘോഷങ്ങളെ വളരെ പ്രാധാന്യത്തോടെ നൽകിയപ്പോൾ ഛത്രപതി ശിവജി മഹാരാജ്​ ജയന്തിയെ ശിവജി ജയന്തിയെന്ന്​ മാത്രമാണ്​ പരാമർശിക്കുന്നതെന്നും ഇത്​ പ്രതിഷേധാർഹമാണെന്നും ബി.ജെ.പി എം.എൽ.എ പറഞ്ഞു.

പാർട്ടിയുടെ ഔദ്യോഗിക കലണ്ടറല്ല ഇതെന്ന്​ ശി​വസേന ശാഖ പ്രമുഖ്​ സുരേഷ്​ കാല പറഞ്ഞു. അതേസമയം, വർഷങ്ങളായി കലണ്ടർ പ്രസിദ്ധീകരിക്കുന്നണ്ടെന്നും ബി.ജെ.പിക്ക്​ പച്ചനിറം കണ്ടാൽ പ്രശ്​നമാണെങ്കിൽ ആദ്യം പാർട്ടി പതാകയിൽ നിന്ന്​ അത്​ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - BJP questions Shiv Sena’s Hindutva again, this time over Urdu calendar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.