ഉത്തർപ്രദേശ് ബി.ജെ.പി അധ്യക്ഷന് കോവിഡ്

ലഖ്നോ: ഉത്തർപ്രദേശിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ സ്വതന്ത്രദേവ് സിങ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകിയവർ ക്വാറന്‍റീനിൽ കഴിയണമെന്നും കോവിഡ് ടെസ്റ്റ് നടത്തണമെന്നും സ്വതന്ത്രദേവ് ട്വീറ്റിൽ പറഞ്ഞു. പ്രാഥമിക ലക്ഷണങ്ങളെ തുടർന്നാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. 

സ്വതന്ത്രദേവിന് എത്രയും വേഗം രോഗമുക്തിയുണ്ടാവട്ടേയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റിൽ പറഞ്ഞു. 

യു.പിയിൽ കോവിഡ് ബാധിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കാബിനറ്റ് മന്ത്രി കമല റാണി വരുണ്‍ (62) ഞായറാഴ്ച മരിച്ചിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെതുടർന്ന് ലക്നൗവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അവർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.