കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാവില്ല -അമിത് ഷാ

ജമ്മു: കശ്മീർ ഇന്ത്യ‍യുടെ അഭിവാജ്യ ഘടകമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആരു വിചാരിച്ചാലും ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനാവില്ലെന്നും അമിത് ഷാ പറഞ്ഞു. 

കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദിന്‍റെയും സൈഫുദീൻ സോസിന്‍റെയും കശ്മീർ സംബന്ധിച്ച പ്രസ്താവനകൾക്ക് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. 

നാഷണൽ കോൺഫറൻസിന്‍റെയും പി.ഡി.പിയുടെയും രണ്ട് കുടുംബങ്ങളുടെ മൂന്നു തലമുറകൾ സംസ്ഥാനം ഭരിച്ചിട്ടും പഷ്മിനക്കും പാംപോറിനും വികസനത്തിനായി ഒന്നും നൽകിയില്ല. എന്നാൽ, പഷ്മിനക്ക് 40 കോടി രൂപയും പാംപോറിന് 45 കോടി രൂപയും വികസന ഫണ്ട് ബി.ജെ.പി സർക്കാർ അനുവദിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. 

Tags:    
News Summary - BJP President Amit Shah React to Kashmir Issues -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.