കൃഷ്ണനഗറിൽ മഹുവ മൊയ്ത്രക്ക് എതിരാളിയാകുന്നത് രാജകുടുംബാംഗം
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ നേരിടാൻ കൃഷ്ണനഗറിൽ ബി.ജെ.പി രംഗത്തിറക്കിയത് രാജകുടുംബത്തിൽ നിന്നുള്ള അമൃത റോയിയെ. ഞായറാഴ്ച ബി.ജെ.പി പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിലാണ് അമൃത റോയി ഇടംപിടിച്ചത്. കഴിഞ്ഞാഴ്ചയാണ് അമൃത ബി.ജെ.പിയിൽ ചേർന്നത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കല്യാൺ ചൗബിക്കെതിരെ ഈസി വാക്കോവറായിരുന്നു മഹുവയുടെത്. 63,218 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൃഷ്ണനഗറിൽ നിന്ന് അവർ വിജയിച്ചത്. എം.പിയായതിനു പിന്നാലെ മഹുവ ബി.ജെ.പിയുടെ നിശിത വിമർശകയായി മാറി.
2009 മുതൽ തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് കൃഷ്ണനഗർ. ബി.ജെ.പിക്കെതിരായ തുറുപ്പുചീട്ട് എന്ന നിലക്കാണ് വിവാദങ്ങൾക്കിടയിലും മഹുവയെ ഇത്തവണയും ഈ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാൻ പാർട്ടി തയാറായത്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്കാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.