Posted On
date_range Updated On
date_range ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ബി.ജെ.പി എം.പി
ന്യൂഡൽഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് ബി.ജെ.പി എം.പി രവികിഷൻ. രാജ്യത്തെ ജനസംഖ്യയിൽ നൂറ് കോടി പേർ ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ഹിന്ദു ജനസംഖ്യ നൂറ് കോടിയാണ്. അതുകൊണ്ട് സ്വാഭാവികമായും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ധാരാളം മുസ്ലിം, ക്രിസ്ത്യൻ രാജ്യങ്ങളുണ്ട്. നമ്മുെട സംസ്കാരം നിലനിൽക്കുന്ന ഭാരതം എന്ന ഒരു രാജ്യം നമുക്കുണ്ടെന്നത് വിസ്മയകരമാണ്.’’ രവികിഷൻ പറഞ്ഞു. ഉത്തർപ്രദേശിലെ ഖൊരക്പൂരിൽ നിന്നുള്ള എം.പിയാണ് രവികിഷൻ.
മുസ്ലിം, ക്രിസ്ത്യൻ രാജ്യങ്ങൾ സാധ്യമാണെങ്കിൽ എന്തുകൊണ്ട് ഹിന്ദു രാജ്യം പറ്റില്ലെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികൾ അനാവശ്യമായ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും രവികിഷൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.