ആഗ്ര: 2011ലെ ആക്രമണ കേസിൽ ബി.ജെ.പി എം.പിക്ക് രണ്ട് വർഷം തടവുശിക്ഷ. രാംശങ്കർ കതേരിയക്കാണ് ആഗ്ര എം.പി/എം.എൽ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം രാംശങ്കർ കതേരിയയുടെ ലോക്സഭാംഗത്വം നഷ്ടപ്പെട്ടു.
2011 നവംബർ 16ന് ഒരു മാളിലെ 'ടോറന്‍റ് പവർ' ഓഫിസ് തകർക്കുകയും ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും അപ്പീൽ പോകുമെന്നും കതേരിയ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ ഇറ്റാവ ലോക്സഭ സീറ്റിൽ നിന്നാണ് രാംശങ്കർ കതേരിയ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ കേന്ദ്ര സഹമന്ത്രിയും എസ്.സി-എസ്.ടി കമീഷൻ ചെയർമാനുമായിരുന്നു കതേരിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.