രാഹുലിനെതിരെ ബി.ജെ.പി അവകാശലംഘന നോട്ടീസിന്​​

ന്യൂഡൽഹി: സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന്​ ആരോപിച്ച്​ രാഹുലിനെതിരെ ബി.ജെ.പി അവകാശലംഘനത്തിന്​ നോട്ടീസ്​ നൽകുമെന്ന്​ പാർലമ​​​െൻറ്​കാര്യ മന്ത്രി ആനന്ദ്​ കുമാർ അറിയിച്ചു. സർക്കാറിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽ റാഫേൽ ഇടപാട്​ മുൻനിർത്തി രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം നടത്തിയിരുന്നു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധമന്ത്രി നിർമല സീതാരാമനും പങ്കുണ്ടെന്നായിരുന്നു ആരോപണം.

അമിത്​ ഷായുടെ മകൻ ജയ്​ ഷായുടെ അഴിമതിക്കെതിരെ പ്രധാനമന്ത്രി മൗനം പാലിച്ചുവെന്നും രാഹുൽ ത​​​​െൻറ പ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു. രാഹുലി​​​​െൻറ ഇത്തരം ആരോപണങ്ങളാണ്​ ബി.ജെ.പിയെ പ്രകോപിപ്പിച്ചത്​. 

Tags:    
News Summary - BJP to Move Privilege Motion Against Rahul Gandhi for Remarks Against PM Modi-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.