നടി തുനിഷ ശർമയുടെ ആത്മഹത്യയിൽ ലവ് ജിഹാദ് ആരോപിച്ച് ബി.ജെ.പി എം.എൽ.എ

മഹാരാഷ്ട്രയിൽ നടിയുടെ ആത്മഹത്യ 'ലവ് ജിഹാദിനെ' തുടർന്നാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എൽ.എ രംഗത്ത്. മഹാരാഷ്ട്ര ബി.ജെ.പി എം.എൽ.എ രാം കദം ആണ് വിദ്വേഷ പ്രസ്താവനയുമായി രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ഒരു ടെലിവിഷൻ പരിപാടിയുടെ സെറ്റിൽ വെച്ച് ശനിയാഴ്ചയാണ് തുനിഷ ശർമ എന്ന നടി ആത്മഹത്യ ചെയ്തത്.

ടെലിവിഷൻ പരമ്പരയിലെ തുനിഷയുടെ സഹനടൻ ഷീസൻ മുഹമ്മദ് ഖാനെതിരെ തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു. ഇരുവരും ഡേറ്റിംഗിലായിരുന്നെന്നും 15 ദിവസം മുമ്പ് ഇവർ വേർപിരിഞ്ഞെന്നും ഇത് നടിയെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിയിരിക്കാമെന്നും എഫ്‌.ഐ.ആറിൽ പറയുന്നു.

Tags:    
News Summary - BJP MLA invokes ‘love jihad’ in actor Tunisha Sharma’s suicide case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.