ന്യൂഡൽഹി: വ്യാജ വാഗ്ദാനങ്ങൾ നൽകി ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബ ാഘേൽ. തൊഴിലില്ലായ്മയോ കർഷക പ്രതിസന്ധിയോ പരിഹരിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രശ്നങ്ങൾ മൂടി വെച്ച് ഹിന്ദു- മുസ്ലിം വേർതിരിവ് മാത്രമാണ് ചർച്ച ചെയ്യുന്നതെന്നും ബാഘേൽ വിമർശിച്ചു. ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സാധാരണക്കാർക്ക് ഗുണമുള്ള ഒരു കാര്യവും നടപ്പാക്കുന്നില്ല. കർഷകർ ഇപ്പോഴും പ്രതിസന്ധിയിലാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ബി.ജെ.പി സർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാണ് ധൃതി കാണിക്കുന്നതെന്നും ബാഘേൽ ആരോപിച്ചു.
ബി.ജെ.പി ഹിന്ദുക്കളെയും മുസ്ലിംകളെയും കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ തങ്ങൾ സി.എ.എക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെയാണ് സംസാരിക്കുന്നതെന്നും ഭൂപേഷ് ബാഘേൽ ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ അഞ്ചു വർഷം കൊണ്ട് അരവിന്ദ് കെജ്രിവാൾ നടത്തിയ പ്രവർത്തനങ്ങൾ ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ ഒരു വർഷം കൊണ്ട് പൂർത്തിയാക്കിയതാണെന്നും ബാഘേൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.