യു.പിയിൽ ബി.ജെ.പി യുവനേതാവി​െൻറ ഭാര്യ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ചു

ബാ​ര​ബ​ങ്കി (യു.​പി): ബി.​ജെ.​പി യു​വ​നേ​താ​വി​​െൻറ ഭാ​ര്യ​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ വെ​ടി​യേ​റ്റ്​ മ​രി ​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭാ​ര​തീ​യ ജ​ന​ത യു​വ​മോ​ർ​ച്ച ജി​ല്ല ഭാ​ര​വാ​ഹി​യാ​യ രാ​ഹു​ൽ സി​ങ്ങി​െൻറ ഭാ​ര ്യ സ്​​നേ​ഹ​ല​ത​യാ​ണ്​ (28) ​​ ഫ​ത്തേ​പൂ​രി​ന്​ സ​മീ​പം കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​നു​ പി​ന്നി​ൽ രാ​ഹു​ൽ സി​ങ്ങാ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ സ്​​നേ​ഹ​ല​ത​യു​ടെ പി​താ​വ്​ രാം​കു​മാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​യാ​ളു​ടെ വീ​ട്ടു​കാ​ർ സ്​​ത്രീ​ധ​ന​മാ​യി കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ജ​നു​വ​രി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. അ​തേ​സ​മ​യം, സ്​​നേ​ഹ​ല​ത​യു​മൊ​ത്ത്​ ​ദൗ​ല​ത്​​പൂ​രി​ലേ​ക്ക്​ പോ​ക​വേ മോ​ഷ്​​ടാ​ക്ക​ളെ​ന്ന്​ സം​ശ​യി​ക്കു​ന്ന ചി​ല​ർ വ​ണ്ടി ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും എ​തി​ർ​ത്ത സ്​​നേ​ഹ​ല​ത​യെ വെ​ടി​വെ​ച്ചി​ടു​ക​യു​മാ​യി​രു​ന്നെ​ന്ന്​ രാ​ഹു​ൽ സി​ങ്​ പൊ​ലീ​സി​ന്​ മൊ​ഴി​ന​ൽ​കി.

Tags:    
News Summary - BJP leader's wife shot dead, family claims husband demanded dowry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.