മദ്യലഹരിയിൽ ബി.ജെ.പി നേതാവി​െൻറ മകൻ ഒാടിച്ച വാഹനമിടിച്ച്​ രണ്ട്​ പേർ മരിച്ചു

ജയ്​പൂർ: മദ്യപിച്ച്​ ബി.ജെ.പി നേതാവി​​​െൻറ മകൻ ഒാടിച്ചിരുന്ന എസ്​.യു.വി അപകടത്തിൽപ്പെട്ട്​ രണ്ട്​ പേർ മരിച്ചു. രണ്ട്​ പേർക്ക്​ പരിക്കേറ്റു. ജയ്​പൂരിലെ ഗാന്ധിനഗർ റെയിൽവേ സ്​റ്റഷേന്​ സമീപത്തുള്ള ഫൂട്​പാത്തിൽ ഉറങ്ങി കിടന്നിരുന്നവരാണ്​ അപകടത്തിൽപ്പെട്ടത്​.

വെള്ളയാഴ്​ച രാത്രിയോടെ പ്രാദേശിക ബി.ജെ.പി നേതാവി​​​െൻറ മകൻ ഭാരത്​ ഭൂഷ മീനയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറാണ്​ അപകടത്തിൽപ്പെട്ടത്​. മദ്യലഹരിയിലായിരുന്ന ഭാരത്​ ഭൂഷ നടപ്പാതയിൽ ഉറങ്ങി കിടക്കുന്നവർക്ക്​ മുകളിലുടെ കാറോടിക്കുകയായിരുന്നു. നാല്​ പേരെയും സംഭവം നടന്നയുടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. എന്നാൽ, ഇതിൽ രണ്ട്​ പേർ ശനിയാഴ്​ച രാവിലെ മരിച്ചു.

മദ്യപിച്ച്​ വാഹനമോടിച്ചതിനും നരഹത്യക്കും പൊലീസ്​ ഭാരത്​ ഭൂഷക്കെതിരെ കേസെടുത്തിട്ടുണ്ട്​. ഭാരത്​ ഭൂഷയുടെ പിതാവായ ബാദ്രി നാരയണൻ മീന കിസാൻ മോർച്ചയുടെ നേതാവാണ്​.

Tags:    
News Summary - BJP Leader's Son, Drunk, Runs Over Labourers In Jaipur, 2 Dead: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.