Posted On
date_range Updated On
date_range ബിഹാറിൽ ബി.ജെ.പി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു
മുസാഫര്‍പുര്‍: ബിഹാറിലെ മുസാഫര്‍പുരില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ബൈജു പ്രസാദ് ഗുപ് തയാണ് അജ്ഞാതെൻറ വെടിയേറ്റ് മരിച്ചത്.
മെഡിക്കല്‍ സ്‌റ്റോര്‍ നടത്തി വരികയായിരുന്ന ബൈജു പ്രസാദിെൻറ കടയില്‍ മരുന്ന് വാങ്ങാനെന്ന വ്യാജേന എത്തിയതായിരുന്നു അക്രമി. മരുന്ന് ആവശ്യപ്പെട്ടതിനു ശേഷം ഇയാള്‍ ബൈജുവിനെ നേരെ നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു പ്രസാദ് മരിച്ചു.
സംഭവസ്ഥലത്തു നിന്നും ബുള്ളറ്റ് ഷെൽ ലഭിച്ചതായി പൊലീസ് പറഞ്ഞു. വെടിവെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ക്ക് വെടിയേറ്റു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നും ബൈജു പ്രസാദിനെ അക്രമിക്കാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായുള്ള തെരച്ചിൽ ഉൗർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.