Representational Image

ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ്​ വെടിയേറ്റ്​ മരിച്ചു

സഹാറൻപൂർ: ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ്​ അജ്ഞാതൻെറ വെടിയേറ്റ്​ മരിച്ചു. ധാരാസിങ്​(47) ആണ്​ കൊല്ലപ്പെട്ടത്​. പ്രദേശത്തെ ഒരു പഞ്ചസാര മില്ലിൽ സെക്​ടർ ഇൻചാർജ്ജ്​ ആയി ജോലി ചെയ്യുന്ന ധാരാസിങ്​ സഹാറൻപൂരിലെ ദിയോബാൻഡിലുള്ള വീട്ടിൽ നിന്ന്​ ജോലിസ്ഥലത്തേക്ക്​ പോകുന്നതിനിടെയായിരുന്നു സംഭവം. റാൻഖണ്ഡി റെയിൽ​െവ ക്രോസിങ്ങിന്​ സമീപത്തെത്തിയപ്പോൾ രണ്ടുപേർ ബൈക്കിലെത്തി തടഞ്ഞു നിർത്തി വെടിയുതിർക്കുകയായിരുന്നു.

സംസ്ഥാനത്ത്​ ഒരാഴ്​ചക്കിടെ ഇത്തരത്തിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്​.​ കൊലപാതകത്തിന്​ കാരണം എന്താണെന്ന്​ പൊലീസ്​ അന്വേഷിച്ചു വരികയാണ്​.

കഴിഞ്ഞ ചൊവ്വാഴ്​ച ബി.ജെ.പി നേതാവ്​ ചൗധരി യഷ്​പാൽ സിങ്​, രണ്ട്​ ദിവസത്തിന്​ ശേഷം മറ്റൊരു ബി.ജെ.പി ​േനതാവായ കബീർ തിവാരി എന്നിവരും സമാന രീതിയിൽ വെടിയേറ്റ്​ മരിച്ചിരുന്നു.

Tags:    
News Summary - BJP Leader Shot Dead In UP, Third In One Week -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.