Posted On
date_range Updated On
date_range ബി.ജെ.പി നേതാവ് ബിപ്ലബ് കുമാർ ദേബിന്റെ കാർ അപകടത്തിൽപ്പെട്ടു
പാനിപ്പത്ത് (ഹരിയാന): ത്രിപുര മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവും രാജ്യസഭാ അംഗവുമായ ബിപ്ലബ് കുമാർ ദേബിന്റെ കാർ അപകടത്തിൽപ്പെട്ടു. ഡൽഹിയിൽനിന്ന് ചണ്ഡിഗഢിലേക്ക് പോകുന്നതിനിടെ ഹരിയാന പാനിപ്പത്തിലെ ജി.ടി റോഡിലായിരുന്നു അപകടം.
ടയർ പഞ്ചറായതിനെ തുടർന്ന് നിർത്തിയ മറ്റൊരു വാഹനത്തിൽ കാർ ഇടിക്കുകയായിരുന്നു. ബിപ്ലബിന്റെ കാറിന്റെ വലതു ചക്രത്തിന്റെ ഭാഗത്തും ഡ്രൈവിങ് സീറ്റ് ഡോറിനും കേടുപാടുണ്ടായി. ബിപ്ലബ് ദേവ് നിസാര പരിക്കോടെ രക്ഷപ്പെട്ടു. നിലവിൽ ബി.ജെ.പിയിൽ ഹരിയാന സംസ്ഥാനത്തിന്റെ ചുമതല ബിപ്ലബ് ദേബിനാണ്. ബി.ജെ.പിയിലെ തർക്കത്തെ തുടർന്ന് 2022 മേയ് 14നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.