Posted On
date_range Updated On
date_range വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്: ബി.ജെ.പി നേതാവ് അറസ്റ്റിൽ
ചെന്നൈ: വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും ശിവഗംഗ ഗുഡ്മാൻസ് കോളജ് ഒാഫ് നഴ്സിങ് കറസ്പോണ്ടൻറുമായ ശിവഗുരു ദുരൈരാജിനെ (61) പൊലീസ് അറസ്റ്റ് ചെയ്തു.
കൂടുതൽ മാർക്ക് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് 19കാരിയായ വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. സെപ്റ്റംബർ 11ന് പെൺകുട്ടിയുടെ വിവാഹം നടന്നു.
തുടർന്നാണ് പീഡനകഥ പുറത്തായത്. ശിവഗംഗ ടൗൺ മഹിള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.