ബി.ജെ.പി സർക്കാർ അഅ്സം ഖാനെതിരെ കള്ളക്കേസുകൾ ചുമത്തുന്നുവെന്ന് അഖിലേഷ് യാദവ്

ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച അഅ്സം ഖാനെ പ്രതിരോധിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഭരണഘടനക്കും മതനിരപേക്ഷതക്കും വേണ്ടി ശബ്ദമുയർത്തിയതിനാലാണ് അഅ്സം ഖാനെതിരെ കള്ളക്കേസ് ചുമത്തിയതെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അഅ്സം ഖാന്‍റെ പല പ്രസ്താവനകളും ബി.ജെ.പി സർക്കാറിനെ അസ്വസ്ഥരാക്കിയിരുന്നെന്നും അതിനാലാണ് അദ്ദേഹത്തെ പീഡിപ്പിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.

'അഅ്സം ഖാൻ ബി.ജെ.പിയുടെ ലക്ഷ്യമായി മാറിയിരിക്കുന്നു. എല്ലാ ദിവസവും അദ്ദേഹത്തിനെതിരെ കള്ളക്കേസുകൾ ചുമത്തുന്നു. വർഗീയ ശക്തികളുടെ എതിരാളിയും ഭരണഘടനക്കും മതനിരപേക്ഷതക്കും വേണ്ടി പോരാടിയ നേതാവുമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ബി.ജെ.പി സർക്കാറിന്‍റെ കണ്ണിലെ കരടായി അദ്ദേഹം മാറിരിക്കുന്നു.' -അഖിലേഷ് യാദവ് പറഞ്ഞു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രസംഗിച്ച സംഭവത്തിൽ സമാജ്‍വാദി പാര്‍ട്ടി നേതാവ് അഅ്സം ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും മൂന്ന് വർഷം തടവിന് വിധിക്കുകയും ചെയ്തിരുന്നു. യോഗി ആദിത്യനാഥിനെതിരെ 2019ൽ നടത്തിയ പരാമർശത്തിലാണ് യു.പി റാംപൂര്‍ കോടതി മൂന്ന് വർഷം തടവിന് വിധിച്ചത്. കോടതി വിധിയെ തുടർന്ന് അസം ഖാനെ എം.എൽ.എ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരുന്നു.

Tags:    
News Summary - BJP harassing Azam Khan, says SP chief Akhilesh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.