മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി-ഏക്നാഥ് ഷിൻഡെ സഖ്യത്തിന് വൻ വിജയം

മുംബൈ: മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി-ഏക്നാഥ് ഷിൻഡെ സഖ്യത്തിന് വൻ വിജയം. 259 ബി.ജെ.പി സ്ഥാനാർഥികളും 40 ശിവസേനയുടെ ഷിൻഡെ പക്ഷ സ്ഥാനാർഥികളും വിജയിച്ചതായി ബി.ജെ.പി യൂനിറ്റ് പ്രസിഡന്റ് ചന്ദ്രശേഖർ ബവങ്കുലെ അവകാശപ്പെട്ടു.

16 ജില്ലകളിലെ 547 ഗ്രാമപഞ്ചായത്തുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. 76 ശതമാനം പോളിങ് രേഖപ്പെടുത്തി. തിങ്കളാഴ്ച വോട്ടെണ്ണൽ നടന്നു. ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒപ്പം വില്ലേജ് സർപഞ്ചുകൾക്കായി നേരിട്ടുള്ള തെരഞ്ഞെടുപ്പും നടന്നു.

259 ബി.ജെ.പി സ്ഥാനാർഥികൾ സർപഞ്ചുകളായി തെരഞ്ഞെടുക്കപ്പെട്ടുവെന്നാണ് ബി.ജെ.പി നേതാവ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ശിവസേന സ്ഥാനാർഥികളായ 40 ഷിൻഡെ പക്ഷക്കാരും സർപഞ്ചുകളായി തെരഞ്ഞെടുക്കപ്പെട്ടു. ആകെ 50 ശതമാനത്തി​ലേറെ സർപഞ്ചുകൾ ബി.ജെ.പി- ഷിൻഡെ സഖ്യത്തിന്റെതാണ്. ഈ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ഷിൻഡെ -ഫട്നാവിസ് സർക്കാറിലുള്ള മഹാരാഷ്ട്രയുടെ വിശ്വാസമാണ് കാണിക്കുന്നതെന്നും ബവങ്കുലെ പറഞ്ഞു.

Tags:    
News Summary - BJP-Eknath Shinde Camp Claim Big Win In Key Maharashtra Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.