Posted On
date_range Updated On
date_range ക്രമക്കേട്: വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബി.ജെ.പി സ്ഥാനാർഥി
പട്ന: ബിഹാറിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യവുമായി ബി.ജെ.പി സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ചാണ് വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം ബി.ജെ.പി സ്ഥാനാർഥിയായ കേദർ ഗുപ്ത ഉന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കേദാർ ഗുപ്ത തെരഞ്ഞെടുപ്പ് കമീഷന് പരാതിയും നൽകിയിട്ടുണ്ട്. ഇ.വി.എമ്മിലെ വോട്ടെണ്ണൽ വിവരങ്ങളും കൗണ്ടിങ് ഏജൻറിന് നൽകിയ വിവരങ്ങളും തമ്മിൽ മാറ്റമുണ്ടെന്നാണ് ഗുപ്തയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമീഷൻ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിൽ കോടതിശയ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന ആരോപണം കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.